മുട്ടിൽ: വയനാട് മുസ്ലിം ഓർഫനേജിൽ അച്ചീവേഴ്സ് ഡേ ആഘോഷിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ ആദരിച്ചു. ഡബ്ല്യുഎംഒ ജനറൽ സെക്രട്ടറി കെ.കെ. അഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
ചൈൽഡ് കെയർ കണ്‍വീനർ മായിൻ മണിമ അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതി ജില്ലാ ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി.സി. മജീദ് മുഖ്യാതിഥിയായി.പി.കെ. അബൂബക്കർ, ഷാ മാസ്റ്റർ, മുഹമ്മദ് യൂസഫ്, അഡ്വ. പി. റഹിം, ഡോ. നജ്മുദ്ദീൻ, മുഹമ്മദലി അഹ്സനി, ഡോ. ശബ്നം, സുമയ്യ, കെ.ബി. നസീമ,അഷ്റഫ് വാഴയിൽ എന്നിവർ പ്രസംഗിച്ചു. സുഹൈൽ സ്വാലിഹി പ്രാർഥനക്ക് നേതൃത്വം നൽകി. എം.പി. സാജിദ്,എം.കെ. ഷബീന എന്നിവർ സംസാരിച്ചു.